1920 -ൽ പ്രസിദ്ധീകരിച്ച വ്യാകുലഭംഗപ്പാടു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആഗസ്റ്റീൻ സഭക്കാരിയായ ജർമ്മനിയിൽ നിന്നുള്ള അന്ന കത്രീന എന്ന കന്യകയുടെ ധ്യാനങ്ങളിൽ നിന്നുള്ള നമ്മുടെ കർത്താവീശോമിശിഹായുടെ വ്യാകുല ഭംഗപ്പാട് ചരിത്രം വായിക്കുവാൻ ഇടയായ രചയിതാവ് മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ഇത്.
ഇതിൽ കർത്താവിൻ്റെ വ്യാകുല ഭംഗപ്പാടും, ദിവ്യകാരുണ്യസ്ഥാപനവും സംബന്ധിച്ചുള്ള സുവിശേഷചരിത്രങ്ങൾ സൂഷ്മമായി വിവരിച്ചിരിക്കുന്നു. ഇത് വായിക്കുമ്പോൾ മാതാവിൻ്റെ വ്യാകുലങ്ങളിലും, കർത്താവിൻ്റെ ഭംഗപ്പാടുകളിലും അത്യന്തം അലിവും സ്നേഹവും ഭക്തിയും ഉണ്ടാകും എന്ന് രചയിതാവ് കൂട്ടിച്ചേർക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: വ്യാകുലഭംഗപ്പാടു
- പ്രസിദ്ധീകരണ വർഷം: 1920
- അച്ചടി: St. Joseph’s Press, Elthuruthu
- താളുകളുടെ എണ്ണം: 405
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
