1920 – കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ – സിൽവർ ജൂബിലി സ്മരണിക

1920 ൽ പ്രസിദ്ധീകരിച്ച കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ – സിൽവർ ജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1920 - കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണിക
1920 – കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ – സിൽവർ ജൂബിലി സ്മരണിക

സാത്വികനായ വൈദികൻ, ഭാഷാഭിമാനിയായ പത്രപ്രവർത്തകൻ, പൊതുഗുണകാംക്ഷിയായ പ്രസാധകൻ, ശിഷ്യവൽസലനായ ആചാര്യൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ കളപ്പുരക്കൽ അന്ത്രയോസ് കത്തനാരുടെ ഗുരുപ്പട്ടാഭിഷേകത്തിൻ്റെയും മൽപ്പാൻ പദാരോഹണത്തിൻ്റെയും രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്.

അദ്ദേഹത്തിൻ്റെ സംക്ഷിപ്ത ജീവ ചരിത്രം, ജൂബിലി ആഘോഷത്തിൻ്റെ വിശദ വിവരങ്ങൾ, മംഗള ശ്ലോകങ്ങൾ, ആഘോഷപരിപാടികളുടെ വിവരങ്ങൾ, പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമൻ്റെ ഓട്ടോഗ്രാഫ്, സഭാ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങൾ, മാത്യു ചെന്നാട്ട് എഴുതിയ മൽപ്പാൻ ചരിതം തുള്ളൽ പാട്ട് എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ – സിൽവർ ജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1920
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *