1831 മുതൽ 1921 വരെയുള്ള കാലഘട്ടത്തിൽ ക.നി.മൂ. സഭയിലുണ്ടായ സംഭവങ്ങളുടെ കയ്യെഴുത്തിലുള്ള വിവരണങ്ങളായ ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1831 മുതൽ 1921 വരെയുള്ള കാലയളവിൽ ഉണ്ടായ മാന്നാനം, കൂനമ്മാവ്, അമ്പഴക്കാട്, മംഗലാപുരം, മുത്താലി തുടങ്ങിയ ക.നി.മൂ സഭയുടെ സെമിനാരികളുടെ ആരംഭം, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയ വൈദികർ, സഭാപ്രവർത്തങ്ങൾ എന്നിവയാണ് ഈ കയ്യെഴുത്തുപുസ്തകത്തിൻ്റെ ഉള്ളടക്കം. ഓരോ സെമിനാരിയിലെയും ദിനചര്യകൾ, ദിവസം പ്രതിയുള്ള പ്രധാനപ്പെട്ട സംഭവങ്ങൾ എന്നിവയും വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം
- താളുകളുടെ എണ്ണം: 244
- സ്കാൻ ലഭ്യമായ ഇടം: കണ്ണി