1916 – മാർതോമ്മാ ക്രിസ്ത്യാനികൾ – ഒന്നാം പുസ്തകം – ബർണാർദ് തോമ്മാ

1916 ൽ പ്രസിദ്ധീകരിച്ച ബർണാർദ് തോമ്മാ രചിച്ച മാർതോമ്മാ ക്രിസ്ത്യാനികൾ  എന്ന കൃതിയുടെ ഒന്നാം പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ സുറിയാനി സമുദായത്തിൻ്റെ ഉത്ഭവവും ചരിത്രവും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്.  കത്തോലിക്കാ സുറിയാനി വിഭാഗത്തിൻ്റെ സഭാചരിത്രത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും അന്നുണ്ടായിരുന്നു. വിദേശമിഷനറിമാരുടെയും അകത്തോലിക്കാവിഭാഗങ്ങളുടെയും ചരിത്രാഖ്യാനങ്ങൾക്കാണ് അന്ന് മുൻതൂക്കമുണ്ടായിരുന്നത്. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും ഉദയംപേരൂർ സൂനഹദോസിനുമുമ്പുള്ള കാലഘട്ടത്തിലെ നസ്രാണികളുടെ സത്യവിശ്വാസത്തെയും നിരാകരിക്കുന്നതായിരുന്നു അന്നത്തെ ചരിത്രഗ്രന്ഥങ്ങളെല്ലാം തന്നെ. സീറോ മലബാർ സഭയുടെ ശ്ലൈഹികാടിത്തറയും വിശ്വാസശുദ്ധിയും പ്രതിരോധിക്കേണ്ടത് സഭാമക്കളുടെ അസ്തിത്വപ്രശ്നമായിമാറി. പ്രാമാണിക രേഖകളുടെ പിൻബലത്തിൽ ശാസ്ത്രീയമായും നിഷ്പക്ഷമായും ന്യായവാദങ്ങൾ അവതരിപ്പിച്ച് ചരിത്രരചനയുടെ ഉത്തരവാദിത്വം പേറാൻ കെല്പുള്ള വ്യക്തി ബർണാർദച്ചൻ മാത്രമാണന്ന് അന്നത്തെ സഭാനേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ, എറണാകുളം – ചങ്ങനാശേരി വികാരിയാത്തുകളിലെ മെത്രാന്മാരുടെ നിർദ്ദേശവും നിധീരിക്കൽ മാണികത്തനാരുടെ നിർബന്ധവുംമൂലമായിരുന്നു ഈ ഗ്രന്ഥരചന ഏറ്റെടുക്കാൻ ബർണാർദച്ചൻ സന്നദ്ധനായത്.

1921 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഇതേ കൃതിയുടെ രണ്ടാം ഭാഗവും, 1992 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒന്നും രണ്ടും ഭാഗങ്ങൾ  ഉൾക്കൊള്ളിച്ചിട്ടുള്ള കൃതിയും  ഇവിടെ പങ്കുവെച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1916 - മാർതോമ്മാ ക്രിസ്ത്യാനികൾ - ഒന്നാം പുസ്തകം - ബർണാർദ് തോമ്മാ
1916 – മാർതോമ്മാ ക്രിസ്ത്യാനികൾ – ഒന്നാം പുസ്തകം – ബർണാർദ് തോമ്മാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മാർതോമ്മാ ക്രിസ്ത്യാനികൾ ഒന്നാം പുസ്തകം
  • രചന:  Bernard Thoma
  • പ്രസിദ്ധീകരണ വർഷം: 1916
  • താളുകളുടെ എണ്ണം: 628
  • അച്ചടി: Mar Thoma Sleeha Press, Palai
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *