1914– ൽ മാന്നാനത്തു നിന്നും പ്രസിദ്ധീകരിച്ച, സ്വർഗ്ഗവാതൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നിത്യരക്ഷ പ്രാപിക്കുന്നതിനു് പരിശുദ്ധകന്യകയുടെ നേരെയുള്ള ഭക്തി ഏറ്റവും ഫലസിദ്ധിയുള്ളതാണെന്നു് പറയുന്ന ഈ പുസ്തകത്തിൽ ദൈവമാതാവിൻ്റെ നേരെയുള്ള ഭക്തി, വിശുദ്ധ കുർബ്ബാന ഉൾക്കൊള്ളുന്നതിനുള്ള ഒരുക്കം,കുരിശിൻ്റെ വഴി അഥവ സ്ലീവാ പാഥ എന്നിവയും അടങ്ങിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സ്വർഗ്ഗവാതൽ
- പ്രസിദ്ധീകരണ വർഷം: 1914
- അച്ചടി: St. Joseph’s Press
- താളുകളുടെ എണ്ണം: 174
- സ്കാൻ ലഭ്യമായ ഇടം: കണ്ണി