1902-ൽ പ്രസിദ്ധീകരിച്ച, ഗിബ്ബൺസ് കർദ്ദിനാൾ രചിച്ച് ചിറയത്ത അന്തപ്പായി പരിഭാഷപ്പെടുത്തിയ സുമാർഗ്ഗപ്രകാശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വടക്കെ അമേരിക്കയിലെ ഐക്യനാടുകളിൽ പെട്ട ബാൾട്ടിമോർ നഗരത്തിലെ മെത്രാപ്പൊലീത്തയായിരുന്ന ഗിബ്ബൺസ് കർദ്ദിനാൾ രചിച്ച നമ്മുടെ പിതാക്കന്മാരുടേ വിശ്വാസം എന്ന കൃതിയുടെ മലയാള പരിഭാഷയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ മിക്ക അദ്ധ്യായങ്ങളും പ്രൊട്ടസ്റ്റൻ്റുകാരും റോമൻ കത്തോലിക്കക്കാരും തമ്മിലുള്ള വിവാദവിഷയങ്ങളെ പ്രതിപാദിക്കുന്നവയും, മൂലതത്വങ്ങളിൽ ആധാരപ്പെടുത്തപ്പെട്ട യുക്തികളോടുകൂടിയതുമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സുമാർഗ്ഗപ്രകാശിക
- പ്രസിദ്ധീകരണ വർഷം: 1902
- താളുകളുടെ എണ്ണം: 615
- അച്ചടി: Vidyavinodini Press, Trichur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
