സംഭാഷണങ്ങളിലൂടെ ലത്തീൻ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി രചിച്ച Dialogues in English, Latin, and Maleyalam എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലീടെ പങ്കുവെക്കുന്നത്. സ്കൂളുകളിലെ ഉപയോഗത്തിനായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏത് സ്കൂളുകളാണ് ഇത് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
ഇംഗ്ലീഷിലുള്ള സംഭാഷണം അതിനു നേരെ ലത്തീനിലുള്ള സംഭാഷണം എന്നിങ്ങനെ ഇടതു പേജിലും, മലയാള സംഭാഷണം വലതു പേജിലും ആണ് കൊടുത്തിരിക്കുന്നത്. പുസ്തകത്തിലെ ഉള്ളടക്കം മൊത്തം ഈ വിധത്തിലാണ് വിന്യസിച്ചിരിക്കുന്നത്.
1890ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം രചിച്ചിരിക്കുന്നത് ആരെന്ന് വ്യക്തമല്ല. ഒരു Carmelite Missionary എന്ന് മാത്രമാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടൈറ്റിൽ പേജ് ഉണ്ടെങ്കിലും ഫ്രണ്ട് മാറ്ററിലെ കുറച്ച് പേജുകളും ഉള്ളടക്കത്തിലെ ആദ്യത്തെ 6 പേജുകളും നഷ്ടപ്പെട്ടിരിക്കുന്നു എന്ന കുറവ് ഈ ഡിജിറ്റൽ സ്കാനിനുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: Dialogues in English, Latin, and Maleyalam for the use of Schools
- രചന: A Carmelite Missionary
- പ്രസിദ്ധീകരണ വർഷം: 1890
- താളുകളുടെ എണ്ണം: 202
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി