1889 ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു
എന്ന റിപ്പോർട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1888-89 കാലയളവിലെ തിരുവിതാംകൂർ രാജ്യത്തെ നിയമനിർമ്മാണസഭാ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടാണ് ഇത്. തിരുവിതാംകൂർ രാജ്യത്ത് ഈ കാലയളവിൽ നടന്നിട്ടുള്ള നിയമനിർമ്മാണങ്ങൾ, സിവിൽ, റെവന്യൂ,വനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഭരണപ്രവർത്തനങ്ങൾ, വരവു ചിലവു കണക്കുകൾ, സർവ്വേ വിവരങ്ങൾ എന്നിവയാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു
- പ്രസിദ്ധീകരണ വർഷം: 1889
- താളുകളുടെ എണ്ണം: 286
- അച്ചടി: Keralavilasam Achukootam, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി