1889 ൽ ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ രചിച്ച ശൗണ്ഡികൊൽപത്തി കിളിപ്പാട്ട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മാൽസ്യപുരാണത്തിൽ ശൗനകനെന്ന മാമുനി വൃഷപർവ്വൻ എന്ന രാജാവിന് പറഞ്ഞു കൊടുത്തതായി പറയപ്പെടുന്ന ശൗണ്ഡികന്മാരുടെ കുലോല്പത്തിയെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ഈ കൃതിയിൽ പരാമർശിക്കപ്പെടിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്
- രചന: ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ
- പ്രസിദ്ധീകരണ വർഷം: 1889
- താളുകളുടെ എണ്ണം: 16
- അച്ചടി: Keralavilasam Achukoodam, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി