1887 ൽ എൽ. ഗാർത്ത് വൈറ്റ് വിശദീകരണ കുറിപ്പുകളും വ്യാകരണങ്ങളും സഹിതം തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മദ്രാസ് ഗവണ്മെൻ്റിനു വേണ്ടി Director of Public Instruction പുറത്തിറക്കിയ Madras Series of malayalam Classics ലെഒന്നാം പുസ്തകമായി പ്രസിദ്ധീകരിച്ച കൃതിയാണിത്. ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. ബൈബിൾ കഴിഞ്ഞാൽ ഏറ്റവും പ്രചാരം സിദ്ധിച്ചതും 200ലധികം ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടതുമായ കൃതിയാണിത്.
പഞ്ചതന്ത്രത്തിൽ അഞ്ച് തന്ത്രങ്ങൾ ഉൾപ്പെടുന്നു. ഓരോ തന്ത്രത്തിലും വിവിധശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച അനേകം കഥകൾ അടങ്ങിയിരിക്കുന്നു. അഞ്ച് തന്ത്രങ്ങൾ ഇവയാണ്.
- മിത്രഭേദം
- മിത്രലാഭം
- കാകോലൂകീയം
- ലബ്ധപ്രണാശം
- അപരീക്ഷിതകാരിതം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: Panchathanthram
- രചന: L. Garthwaite
- പ്രസിദ്ധീകരണ വർഷം: 1887
- താളുകളുടെ എണ്ണം: 174
- അച്ചടി: Basel Mission Press, Mangalore
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി