1879 ൽ പ്രസിദ്ധീകരിച്ച ക.ദി.മൂ.സ മഞ്ഞുമ്മെൽ അമലൊൽഭവമാതാവിൻ്റെ ആശ്രമവാസികളിൽ ഒരുവനാൽ സമാഹരിക്കപ്പെട്ട തിരുചരിത്രമഞ്ജരി – ദ്വാദശകുസുമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വനവാസിയായ ഇലായോൻ പുണ്യവാളൻ, അന്തൊനിസിൻ ചരിത്രം, പൗലൊസ ബാാവയുടെ വൃത്താന്തം, കന്യകയായ ക്ലാര പുണ്യവാളത്തിയുടെ സംക്ഷേപ ചരിത്രം,അൽബർത്തൊസിൻ വൃത്താന്തം, രക്തസാക്ഷിയായ ആഗത്ത എന്ന പുണ്യവതിയുടെ ചരിത്രം, പരിശുദ്ധ മഗരീത്തായുടെ ചരിത്രം, സിമെഒൻ സ്തിലിത്തെസ, പരിശുദ്ധ അന്തോനീസ്, പീലിപ്പോസനെരി എന്ന പുണ്യവാൻ്റെ ചരിത്രം, പരിശുദ്ധ അദ്രിയാനൂസിൻ്റെയും മറ്റ് ഇരുപത്തി മൂന്ന് വേദസാക്ഷികളുടെ യും ചരിത്രം, കൊസ്മാസും ദമിയാനൂസും എന്ന വേദസാക്ഷികളുടെ ചരിത്രം എന്നീ ജീവചരിത്രസംക്ഷേപങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
കനിമൂസ എന്ന ചുരുക്കെഴുത്ത് ഈ സഭാംഗങ്ങൾ പേരിനൊപ്പം ചേർക്കും. ഇപ്പോൾ CMI എന്നു ചേർക്കുന്നു. ക.നി.മൂ.സ. എന്നത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ എന്നതിന്റെ ചുരുക്കരൂപം ആണ്. അതിൻ്റെ ഇംഗ്ലീഷ് Third Order of Discalced Carmelites അതിലെ Discalced എടുത്ത് ലിപ്യന്തരണം നടത്തി ചിലയിടത്ത് കദിമൂസ എന്നും ഉപയോഗിച്ചു കാണുന്നു. ആ രൂപം ആണ് ഈ പുസ്ത്കത്തിൽ കാണുന്നത്
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: തിരുചരിത്രമഞ്ജരി – ദ്വാദശകുസുമം
- പ്രസിദ്ധീകരണ വർഷം: 1879
- താളുകളുടെ എണ്ണം: 292
- അച്ചടി: Press near Koonammavu Methrapoleetha
- സ്കാൻ ലഭ്യമായ ഇടം: കണ്ണി