ശൂലപാണി വാരിയരാൽ രചിക്കപ്പെട്ട യൊഗസാരം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വിദ്യകളിൽ പ്രധാനമായ യോഗവിദ്യ സംസ്കൃതത്തിൽ രചിക്കപ്പെട്ട ശ്ലോകങ്ങളാകയാൽ അതിൻ്റെ അർത്ഥവും വ്യഖ്യാനവും അറിയുക എന്ന ഉദ്ദേശത്തോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണിത്. യോഗവിദ്യയെക്കുറിച്ചുള്ള ഒട്ടനവധി വിവരങ്ങൾ ഈ പുസ്തകം പ്രദാനം ചെയ്യുന്നു. കവർ പേജുകൾ നഷ്ടമായിട്ടുണ്ട്. അതിനാൽ പ്രസിദ്ധീകരണ വർഷം, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: യൊഗസാരം
- രചയിതാവ്: Soolapanivariar
- താളുകളുടെ എണ്ണം: 54
- സ്കാൻ ലഭ്യമായ ഇടം: കണ്ണി