കെ.ജി. പരമേശ്വരൻപിള്ള പ്രസിദ്ധീകരിച്ച, തുളസീദാസരാമായണം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാവുങ്ങൽ നീലകണ്ഠപ്പിള്ളയാണ് ഇത് വിവർത്തനം ചെയ്തിരിക്കുന്നത്.

വേദോപനിഷത്തുകളുടെ സാരമായ രാമായണം ലോകത്തെ എല്ലാ ജീവിതവിഭാഗങ്ങൾക്കും ധാർമ്മിക വഴികാട്ടിയാണ്. തീക്ഷ്ണമായ ഭക്തിയും കാളിദാസൻ്റെതിന് സമാനമായ പ്രകൃതിവർണ്ണനകളും അലങ്കാരങ്ങളും നിറഞ്ഞ തുളസീദാസൻ്റെ രാമചരിതമാനസം, വാത്മീകി രാമായണത്തെക്കാളും കമ്പരാമായണത്തെക്കാളും ഹൃദ്യമായി അനുഭവപ്പെടുന്ന ഒന്നാണ്. ബാലകാണ്ഡത്തിനും അയോധ്യാകാണ്ഡത്തിനും പ്രാധാന്യം നൽകുന്ന ഈ കൃതി, ഉത്തരേന്ത്യയിൽ വേദതുല്യമായി കരുതപ്പെടുന്നു. ചേർത്തല എൻ. രാമൻപിള്ളയുടെ സഹായത്തോടെ വിവർത്തനം ആരംഭിച്ച് പിന്നീട് വിവർത്തകൻ നേരിട്ട് പൂർത്തിയാക്കിയതാണ്. അച്ചടിപ്പിശകുകൾ തിരുത്തി വായിക്കണമെന്ന വിനീതമായ അഭ്യർത്ഥനയോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: തുളസീദാസരാമായണം ഒന്നാം ഭാഗം
- വിവർത്തകൻ :കാവുങ്ങൽ നീലകണ്ഠപ്പിള്ള
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 438
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
