1904 – കൎമ്മെല കുസുമം – 1904 ഏപ്രിൽ, നവംബർ ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1904 ൽ ഇറങ്ങിയ ഏപ്രിൽ, നവംബർ ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കങ്ങളുടെയും ഉള്ളടക്കം. (ഏപ്രിൽ ലക്കത്തിൻ്റെ കവർ പേജ്  നഷ്ടപ്പെട്ടിട്ടുണ്ട്)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1904 - കൎമ്മെല കുസുമം - പുസ്തകം ൨ ലക്കം ൨ - ൧൯൦൪ ഏപ്രിൽ
1904 – കൎമ്മെല കുസുമം – പുസ്തകം ൨ ലക്കം ൨ – ൧൯൦൪ ഏപ്രിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1904 – കൎമ്മെല കുസുമം – പുസ്തകം ൨ ലക്കം ൨ – ൧൯൦൪ ഏപ്രിൽ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 2

  • പേര്: 1904 – കൎമ്മെല കുസുമം – പുസ്തകം ൨ ലക്കം ൯ – ൧൯൦൪ നവമ്പർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

1965 – കുഴന്തയും ദൈവവും (സിനിമാ പാട്ടുപുസ്തകം)

1965 ൽ ജയ് ശങ്കർ, നാഗേഷ്, സുന്ദരരാജൻ, വരലക്ഷി, ശാന്ത, ബേബി പദ്മിനി തുടങ്ങിയവർ അഭിനയിച്ച, കൃഷ്ണൻ പഞ്ചു സംവിധാനം ചെയ്ത കുഴന്തയും ദൈവവും എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇതോടെ സിനിമാ പാട്ടു പുസ്തകങ്ങളുടെ പരമ്പരയിൽ അൻപതാമത്തെ പാട്ടുപുസ്തകമാണ് റിലീസ് ചെയ്യുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - കുഴന്തയും ദൈവവും (സിനിമാ പാട്ടുപുസ്തകം)
1965 – കുഴന്തയും ദൈവവും (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുഴന്തയും ദൈവവും
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 12
  • അച്ചടി: Vimala Printers, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 ജുലൈ – വേദപ്രചാര മദ്ധ്യസ്ഥൻ – വാല്യം 58 ലക്കം 1

സീറോ-മലബാർ സഭയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1985 ജുലൈയിൽ ഇറങ്ങിയ വാല്യം 58 ലക്കം 1ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

15 വർഷം ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന മാർ ആൻ്റണി പടിയറ എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിപ്പോകുന്ന അവസരത്തിൽ അദ്ദേഹത്തിൻ്റെ സേവനങ്ങൾ അനുസ്മരിക്കുന്ന പതിപ്പ് ആണിത്. അതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ആണ് ഈ പതിപ്പിൽ കൂടുതലും. അതിരൂപതാ പാസ്റ്ററൽ കൗൺസിലിനെ പറ്റി സ്കറിയ സക്കറിയ എഴുതിയ ഒരു ലേഖനവും ഈ ലക്കത്തിൻ്റെ ഭാഗമാണ്.

1985 ജുലൈ - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 58 ലക്കം 1
1985 ജുലൈ – വേദപ്രചാര മദ്ധ്യസ്ഥൻ – വാല്യം 58 ലക്കം 1

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വേദപ്രചാര മദ്ധ്യസ്ഥൻ – വാല്യം 58 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 100
  • അച്ചടി: St. Joseph’s Orphanage Press, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം)

എസ്സ്.വി. രങ്കറാവു, അജ്ഞലീദേവീ, ബേബി റോജാരമണി തുടങ്ങിയവർ അഭിനയിച്ച്, സി.എച്ച്. നാരായണമൂർത്തി സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത ഭക്തപ്രഹ്ളാദ എന്ന സൂപ്പർഹിറ്റ് തെലുങ്ക് സിനിമയുടെ, തമിഴ് ഡബ് വേഷനിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം കഥാ സാരവും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1967 - ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം)
1967 – ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭക്തപ്രഹ്ളാദ
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1984 – ഭൗതികശാസ്ത്രങ്ങൾ – സി.കെ. മൂസ്സത്

നാം ജീവിക്കുന്ന ലോകം എന്ന സീരീസിൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 15-ാമത്തെ പുസ്തകമായ ഭൗതികശാസ്ത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സി.കെ. മൂസത് ആണ് ഈ പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഭൗതികശാസ്ത്രത്തിലെ ചില പ്രത്യേക വിഷയങ്ങളെ എടുത്ത് പരിചയപ്പെടുത്താനും സാമാന്യമായി ചർച്ച ചെയ്യാനും ആണ് ലേഖകൻ ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1984 - ഭൗതികശാസ്ത്രങ്ങൾ - സി.കെ. മൂസ്സത്
1984 – ഭൗതികശാസ്ത്രങ്ങൾ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭൗതികശാസ്ത്രങ്ങൾ
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം – ഒരു വിശദീകരണം

1986 ൽ സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗങ്ങളായ ഫാ. സിലാസ് സി. എം. ഐ, ഫാ. ജോസ് കണ്ടത്തിക്കുടി എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം – ഒരു വിശദീകരണം എന്ന ലഘു ലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാർ സഭ പരമ്പരാഗതമായി ഉപയോഗിക്കുന്ന പ്രാർത്ഥനകളും അതിലെ ആശയങ്ങളും, പ്രതീകങ്ങളും, ആചാരാനുഷ്‌ഠാനങ്ങളൂം വസ്തുനിഷ്‌ഠമായി വിലയിരുത്തി തള്ളേണ്ടവയെ തള്ളാനും, കൊള്ളേണ്ടവയെ കൊള്ളാനും കഴിയണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പുനരുദ്ധരിച്ച സീറോ മലബാർ റാസക്രമത്തെയും സീറോ മലബാർ സെൻട്രൽ ലിറ്റർജിയെയും കുറിച്ചുള്ള ചില വിചിന്തനങ്ങളാണ് ഈ ലഘു ലേഖയിൽ പരാമർശിക്കപ്പെടുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1986 - പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം
1986 – പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം – ഒരു വിശദീകരണം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം – ഒരു വിശദീകരണം
  • രചന: ഫാ. സിലാസ്. സി. എം. ഐ, ഫാ. ജോസ് കണ്ടത്തിക്കുടി
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1995 – നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ – ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്

1995 ൽ ബാംഗ്ളൂർ ധർമ്മാരാം കോളേജ് ഔഷധോദ്യാന വിഭാഗം പ്രസിദ്ധീകരിച്ച നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ളൂർ ധർമ്മാരാം കോളേജ് സെമിനാരിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രൂപം കൊടുത്ത മെഡിസിനൽ ഗാർഡൻ ഡിപ്പാർട്മെൻ്റിൻ്റെ കീഴിൽ വിവിധ ഇനം ഔഷധ സസ്യങ്ങൾ വിശാലമായ കാമ്പസ് വളപ്പിൽ കൃഷി ചെയ്തു വരുന്നു. ഇവിടെ നട്ടു വളർത്തുന്ന നൂറിൽ പരം ഔഷധ സസ്യങ്ങളുടെ പേരും, ഔഷധ യോഗ്യമായ ഭാഗങ്ങളും, അവ ഏതെല്ലാം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാം എന്നും ഈ ലഘുലേഖയിൽ വിശദീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1995 - നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്
1995 – നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ – ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 8
  • പ്രസാധനം: Dharmaram College Medicinal Garden Department
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) – സാധു ഇട്ടിയവിരാ

കത്തോലിക്കാ സഭയിലും വിശിഷ്യാ സീറോ മലബാർ സഭയിലും സ്വയംഭരണാവകാശമുണ്ടെന്നിരിക്കിലും സഭയെ അടക്കി ഭരിക്കുവാനുള്ള ലത്തീൻ സഭയുടെ നടപടികളെ വിമർശിച്ചുകൊണ്ടുള്ള സാധു ഇട്ടിയവിരാ എഴുതിയ നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത ഗ്രന്ഥകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സാധു ഇട്ടിയവിരാ ഇംഗ്ലീഷിലും മലയാളത്തിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലായി ആറായിരത്തിലധികം ലേഖനങ്ങൾ എഴുതിയുണ്ട്. വിദേശ രാജ്യങ്ങളിലടക്കം അൻപതിനയിരത്തിലധികം പ്രസംഗങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം 2023 മാർച്ച് മാസത്തിൽ നൂറ്റി ഒന്നാം വയസ്സിലാണ് അന്തരിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1997 - നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ
1997 – നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) – സാധു ഇട്ടിയവിരാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി)
  • രചന: സാധു ഇട്ടിയവിരാ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 40
  • പ്രസാധനം: Liturgical Action Committee, Muvattupuzha
  • അച്ചടി: Rajhans Enterprises, Bangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – കുരുതിക്കളം (സിനിമാ പാട്ടുപുസ്തകം)

സത്യൻ, മധു, എസ്.പി.പിള്ള, ബഹദൂർ,ഷീല, അംബിക, ശോഭ തുടങ്ങിയവർ അഭിനയിച്ച്, എ.കെ.സഹദേവൻ സംവിധാനം ചെയ്ത് 1969 ൽ റിലീസ് ചെയ്ത കുരുതിക്കളം എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1969 - കുരുതിക്കളം (സിനിമാ പാട്ടുപുസ്തകം)
1969 – കുരുതിക്കളം (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുരുതിക്കളം
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 8
  • അച്ചടി: Usha Printers, Kochi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2004 – ചാവറയച്ചൻ

2004ൽ ചാവറയച്ചൻ്റെ 200-ാം ജന്മശതാബ്ദി വർഷത്തിൽ ദീപിക പബ്ലിക്കേഷൻസ് പുറത്തിറക്കിയ ചാവറയച്ചൻ എന്ന പ്രത്യേക സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചാവറയച്ചനുമായി ബന്ധപ്പെട്ടും CMI സന്ന്യാസ സഭയുമായി ബന്ധപ്പെട്ടും പ്രമുഖവ്യക്തികൾ എഴുതിയ നിരവധി ശ്രദ്ധേയ ലേഖനങ്ങൾ ഈ സുവനീറിൽ ഉണ്ട്. അതോടൊപ്പം നിരവധി ചിത്രങ്ങളും ഈ പ്രത്യേേക പതിപ്പിൻ്റെ ഭാഗമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2004 - ചാവറയച്ചൻ
2004 – ചാവറയച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചാവറയച്ചൻ
  • പ്രസിദ്ധീകരണ വർഷം: 2004
  • താളുകളുടെ എണ്ണം: 196
  • പ്രസാധനം: Rashtra Deepika Ltd., Kottayam
  • അച്ചടി: Rajhans Enterprises, Bangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി