ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ രചിച്ച മുക്താവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുക്താവലി എന്ന ഈ പ്രബന്ധത്തിൽ “മംഗളഗാഥ”, “ഞാൻ കൃതാർത്ഥനായി” എന്നു തുടങ്ങി ആകെ 20 കവിതകൾ ഉൾകൊള്ളിച്ചിരിക്കുന്നു. രാഷ്ട്രീയ കവിതകൾ, പ്രേമഗാനങ്ങൾ എന്നിങ്ങനെ ഇവ രണ്ടു പ്രധാനവകുപ്പുകളിൽ ഉൾപ്പെടുന്നവയാണെന്നു കാണാം. “നക്ഷത്രങ്ങൾ”, “കണ്ണ് കാണാത്ത കുട്ടി” എന്നിങ്ങനെ ഈ വകുപ്പിൽ ഒന്നും പെടാതെ നിൽക്കുന്ന ചുരുക്കം ചില കവിതകളുള്ളത് വേറൊരു വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മുക്താവലി
- അച്ചടി: Lakshmisahayam Mudralayam, Kottakkal
- താളുകളുടെ എണ്ണം:56
- സ്കാൻ ലഭ്യമായ ഇടം: കണ്ണി