കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ – സ്കറിയാ സക്കറിയ

കേരളത്തിലെ അൽമായരുടെ (വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങളെയാണ് അൽമായർ എന്ന് വിശേഷിപ്പിക്കുന്നത്. ക്രൈസ്തവസഭയിൽ പൗരോഹിത്യപട്ടം കെട്ടിയവരെ വൈദികരായും അല്ലാത്തവരെ അല്മായരായും വിശേഷിപ്പിക്കുന്നു).ആധ്യാത്മിക ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഫ്രാൻസിസ്കൻ അസ്സോസിയേഷൻ്റെ (മൂന്നാം സഭ) സ്ഥാപക നേതാവായ പുത്തൻ പറമ്പിൽ തൊമ്മച്ചനെ (തൊമ്മൻ ളൂയീസ്) കുറിച്ച് സ്കറിയ സക്കറിയ എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ
കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ
  • രചന: സ്കറിയാ സക്കറിയ
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *