കേളപ്പൻ സ്മരണകൾ – സി. കെ. മൂസ്സത്

ഗാന്ധിമാർഗ്ഗം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ കേളപ്പൻ സ്മരണകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ഗാന്ധി കെ. കേളപ്പൻ്റെ വിയോഗവേളയിൽ ലേഖകന് കേളപ്പജിയുമായുണ്ടായിരുന്ന വ്യക്തിപരമായ അനുഭവങ്ങളുടെ ഓർമ്മകൾ ഉൾപ്പെടുത്തി എഴുതിയ ലേഖനമാണിത്. ലേഖകൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ അവിടെ കേളപ്പൻ വന്നതും, മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കേളപ്പൻ നിളാതീരത്ത് നിമജ്ജനം ചെയ്തതും, മൂസ്സത് സഹോദരന്മാർ നടത്തിയിരുന്ന അച്ചടിശാലയും സാഹിത്യപ്രസിദ്ധീകരണവും കേളപ്പജിയുടെ സംഘടനയായ പി. എസ്. പി ക്ക് അവരുടെ പ്രസിദ്ധീകരണമായ സമദർശി മാസികക്ക് വിട്ടുകൊടുത്ത കാര്യവും, ലേഖകൻ്റെ സഹധർമ്മിണിയെ ആശുപത്രിയിലെത്തി സന്ദർശിച്ച കാര്യവും മറ്റുള്ള കേളപ്പൻ സ്മരണകളും ആണ് ലേഖനത്തിൻ്റെ ഉള്ളടക്കം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 കേളപ്പൻ സ്മരണകൾ - സി. കെ. മൂസ്സത്
കേളപ്പൻ സ്മരണകൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേളപ്പൻ സ്മരണകൾ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം:10
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *