1957 – ൽ പ്രസിദ്ധീകരിച്ച, വിനോബ രചിച്ച ഹിംസയെ ചെറത്തുനിൽക്കൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഹിംസയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വാദിച്ച ഒരു സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു വിനോബ ഭാവേ എന്നറിയപ്പെട്ടിരുന്ന വിനായക് നരഹർ ഭാവേ. സത്യത്തിൻ്റെയും അഹിംസയുടെയും പ്രാധാന്യം വിവരിക്കുന്ന പ്രസംഗങ്ങളുടെ പരിഭാഷയാണ് ഈ ഗ്രന്ഥം. ആശയങ്ങൾ ഒട്ടും ചോരാതെ ഈ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ടി. നാരായണൻ നമ്പീശനാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഹിംസയെ ചെറത്തുനിൽക്കൽ
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 57
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
