1962 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് IX

1962ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് IX എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1962 - കേരള പാഠാവലി മലയാളം - സ്റ്റാൻഡേർഡ് IX
1962 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് IX

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് IX
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 168
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – അപ്ഫൻ്റെ മകൾ – മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്

മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്  രചിച്ച സാമൂഹികനോവലായ അപ്‌ഫന്റെ മകൾ എന്ന കൃതിയുടെ 1951ൽ ഇറങ്ങിയ അഞ്ചാം പതിപ്പിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ കൃതി, ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹികനോവല്‍ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയായി വിലയിരുത്തപ്പെടുന്നു. (ഈ പുസ്തകത്തിൽ പേജു നമ്പറുകൾ അക്ഷരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നത് കൗതുകകരമായി തോന്നി)

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. (1951 - അപ്ഫൻ്റെ മകൾ - മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്

1951 – അപ്ഫൻ്റെ മകൾ – മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അപ്ഫൻ്റെ മകൾ
  • രചന: മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്
  • പ്രസിദ്ധീകരണ വർഷം: 1951 (1127 M.E.)
  • താളുകളുടെ എണ്ണം: 150
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം

തിരുവിതാംകൂർ സർക്കാർ 1939 ൽ പ്രസിദ്ധീകരിച്ച ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

എട്ടാം പാഠപുസ്തകം എന്ന് തലക്കെട്ടിൽ ഉണ്ടെങ്കിലും ഇത് എട്ടാം കാസ്സിലെയ്ക്കുള്ള പാഠപുസ്തകം ആണെന്ന് തോന്നുന്നില്ല. കാരണം പുസ്തകത്തിൽ തന്നെയുള്ള കുറിപ്പിൽ ഇത് ഇംഗ്ലീഷ് സ്കൂൾ അഞ്ചാം ഫാറത്തിലേയ്ക്കും മലയാം പള്ളിക്കൂടം ഏഴാം ക്ലാസിലേയ്ക്കും നിശ്ചയിച്ചിട്ടുള്ളതു് എന്ന് എഴുതിയിരിക്കുന്നു. അഞ്ചാം ഫാറം എന്നത് ഒൻപതാം ക്ലാസ്സിനു സമാനം ആണ്. പക്ഷെ ഇവിടെ മലയാം പള്ളിക്കൂടം ഏഴാം ക്ലാസ്സ് എന്നും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ഈ പുസ്തകത്തിലെ മാത്രം വിവരം വെച്ച് ഇത് ഏത് ക്ലാസ്സിൽ ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് നിശ്ചയിക്ക വയ്യ. (അതിനു അക്കാലത്തെ വിദ്യാഭ്യാസസമ്പ്രദായത്തിൻ്റെ വിശദാംശങ്ങൾ തപ്പിയെടുക്കേണ്ടി വരും).

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939 - ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം
1939 – ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1939 (1114 M.E.)
  • താളുകളുടെ എണ്ണം: 264
  • അച്ചടി:Sri Rama Vilasom Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – ഭൂലോകവിവരണം

തിരുവിതാംകൂർ സർക്കാർ 1939 ൽ പ്രസിദ്ധീകരിച്ച ഭൂമിശാസ്ത്രപാഠപുസ്തകമായ ഭൂലോകവിവരണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഏത് ക്ലാസ്സിൽ ഉപയോഗിക്കാനുള്ള പാഠപുസ്തകം ആണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939 - ഭൂലോകവിവരണം
1939 – ഭൂലോകവിവരണം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭൂലോകവിവരണം
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 282
  • അച്ചടി:Sri Rama Vilasom Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – ശ്രീചിത്തിരതിരുനാൾ പാഠാവലി – ആറാംപാഠം

തിരുവിതാംകൂർ സർക്കാർ 1938 ൽ ആറാം ക്ലാസ്സിലെ മലയാളപാഠപുസ്തകമായി പ്രസിദ്ധീകരിച്ച ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം എന്ന പുസ്തകത്തിൻ്റെ സ്കാനാണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1938 - ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം
1938 – ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം
  • പ്രസിദ്ധീകരണ വർഷം: 1938 (M.E. 1113)
  • താളുകളുടെ എണ്ണം: 256
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X

1962 ൽ പത്താം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ച  സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കേരളസർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകമാണ്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1962 - സാമൂഹ്യപാഠങ്ങൾ - സ്റ്റാൻഡേർഡ് X
1962 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 240
  • അച്ചടി: The Government Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1912 – നാളികേരം – എൻ. കുഞ്ഞൻപിള്ള

നാളികേരത്തെ പറ്റി ഒട്ടേറെ വിവരങ്ങൾ പലയിടത്ത് നിന്നായി സമാഹരിച്ച് എൻ. കുഞ്ഞൻപിള്ള പ്രസിദ്ധീകരിച്ച നാളികേരം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഡിജിറ്റൈസേഷനായി നിരവധി പ്രാചീന ഗ്രന്ഥങ്ങൾ തപ്പിയെടുക്കാൻ സഹായിച്ച ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1912 - നാളികേരം - എൻ. കുഞ്ഞൻപിള്ള
1912 – നാളികേരം – എൻ. കുഞ്ഞൻപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നാളികേരം
  • സമാഹരണം: എൻ. കുഞ്ഞൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1912 (M.E. 1087)
  • താളുകളുടെ എണ്ണം: 144
  • അച്ചടി: Vidyabhivardhini Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി