1969ൽ എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച Kerala Reader English – Standard VIIIഎന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഹാരിയട് ബീച്ചർ സ്റ്റൊവ് (Harriet Beecher Stowe)രചിച്ച അങ്കിൾ ടോംസ് കാബിൻ (Uncle Tom’s Cabin) എന്ന പുസ്തകത്തിൻ്റെ സംക്ഷിപ്ത രൂപത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി റിലീസ് ചെയ്യുന്നത്. 1952 ൽ തിരുക്കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകം അന്നത്തെ ആറാം ഫാറത്തിലേക്കുള്ള (ഇന്നത്തെ പത്താം ക്ലാസ്സ്) പാഠപുസ്തകമായി പുറത്തിറക്കിയതാണ്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.(സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: Uncle Tom’s Cabin – Mrs. Harriet Beecher Stowe – for Form VI
പ്രസിദ്ധീകരണ വർഷം: 1952
താളുകളുടെ എണ്ണം: 138
പ്രസ്സ്: The Alliance Printing Works, Thaikad, Trivandrum
1937 ൽ നാലാം ക്ലാസ്സിലെ ഉപയോഗിക്കാൻ വേണ്ടി ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ രചിച്ച പ്രായോഗിക കണക്കുപുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് കൊച്ചി നാട്ടുരാജ്യത്തിനു കീഴിലുള്ള പ്രദേശങ്ങളിലെ സ്കൂളുകളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ പുസ്തകം ആണെന്ന് ഇതിലെ വിവിധ പാഠങ്ങൾ സൂചിപ്പിക്കുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ A. Sankara Pillai എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള 7 പുസ്തകങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. ഏഴാം ക്ലാസ്സ് തൊട്ട് പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന പുസ്തകങ്ങൾ. ഈ സീരീസിൽ നിരവധി പുസ്തകങ്ങൾ ഉണ്ടെന്ന് ഇതിലെ വിവിധ കുറിപ്പുകൾ സൂചിപ്പിക്കുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.