അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛനാൽ രചിക്കപ്പെട്ട ഭൃംഗസന്ദേശം എന്ന മണിപ്രവാളകൃതിക്ക് സി. കെ. മൂസ്സത് എഴിതിയ വ്യാഖ്യാനത്തോടെ പുന:പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1894 ഏപ്രിൽ മാസത്തിൽ കവനോദയമായി കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ പ്രസിദ്ധീകരിച്ച മണിപ്രവാളകാവ്യമാണ് ഈ കൃതി. ഗോകർണ്ണം തൊട്ട് തിരുവനന്തപുരം വരെ പരാമർശിക്കപ്പെടുന്ന ചരിത്രപ്രധാനവും ശ്രദ്ധേയവുമായ കൃറ്റിയാണിത്. കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ മയൂരസന്ദേശമാണ് മലയാളത്തിൽ പ്രസിദ്ധീകൃതമാകുന്ന ആദ്യത്തെ സന്ദേശകാവ്യമെന്നാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും അതിനും മുൻപ് പ്രസിദ്ധീകരിച്ചതാണ് ഭൃംഗസന്ദേശം എന്ന് ചരിത്ര രേഖകൾ ഉദ്ധരിച്ചുകൊണ്ട് കാവ്യത്തിൻ്റെ ആഖ്യാതാവായ സി. കെ. മൂസ്സത് സമർത്ഥിക്കുന്നു.
2023 ഫെബ്രുവരി 28നു ഇതേ കൃതിയുടെ 1988 ൽ ഇറങ്ങിയ മറ്റൊരു പതിപ്പിൻ്റെ സ്കാൻ ഗ്രന്ഥപ്പുരയിൽ പ്രസിദ്ധീകരിച്ചിരുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭൃംഗസന്ദേശം
- രചന: അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ – സി.കെ. മൂസ്സത്
- താളുകളുടെ എണ്ണം: 72
- പ്രസാധകർ: Moosad Publications, Kozhikode
- സ്കാൻ ലഭ്യമായ ഇടം: കണ്ണി