ഗോവിന്ദനാശാൻ എഴുതിയ അയ്യപ്പൻവിളക്ക് – കാണിപ്പാട്ട് സഹിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അയ്യപ്പസ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടായി സ്വാമിഭക്തന്മാർ ഗണിച്ചുവരുന്ന ചടങ്ങാണ് അയ്യപ്പൻവിളക്ക്. ഈ ചടങ്ങ് വീടുകളിലും ക്ഷേത്രങ്ങളിലും മറ സൗകര്യമുള്ള സ്ഥലങ്ങളിലും വെച്ച് നടത്തിവരുന്നു. ഇതിൻ്റെ സമ്പ്രദായങ്ങൾ പലയിടത്തും വ്യത്യസ്തമാണ്. കേരളത്തിൻ്റെ ഓരോ ഭാഗത്തിലും ഓരോ വിധത്തിലും ഇത് നടത്തിവരുന്നു. അയ്യപ്പൻവിളക്കിൽ ഏറ്റവും പ്രധാനം അയ്യപ്പൻ പാട്ടാണ്. ആ ചടങ്ങിൽ ആലപിക്കുന്ന ഗാനങ്ങളും ചടങ്ങിന് ആവശ്യമായ വസ്തുക്കളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അയ്യപ്പൻവിളക്ക് – കാണിപ്പാട്ട് സഹിതം
- അച്ചടി: മാതാപിതാ പ്രസ്സ്, ഗുരുവായൂർ.
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
