1926-ൽ പ്രസിദ്ധീകരിച്ച, കുമാരനാശാൻ എഴുതിയ പ്രരോദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് കുമാരനാശാൻ. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ ആർ രാജരാജവർമ്മയുടെ വിയോഗത്തിൽ മനസ്സു നൊന്ത് ആശാൻ രചിച്ച വിലാപകാവ്യമാണ് പ്രരോദനം. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനത്തിൽ ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ആത്യന്തിക യാഥാർത്ഥ്യം എന്തെന്ന് അന്വേഷിക്കുകയാണ് ഈ ദാർശനിക കാവ്യം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: പ്രരോദനം
- പ്രസിദ്ധീകരണ വർഷം: 1926
- അച്ചടി: Vidyabhivardhini , Kollam
- താളുകളുടെ എണ്ണം: 110
- സ്കാൻ ലഭ്യമായ ഇടം: കണ്ണി