1945- ആഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച മദ്രാസ് പത്രികയുടെ ഒന്നാം ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1945-ൽ മദ്രാസിൽ നിന്നും (ഇന്നത്തെ ചെന്നൈ) പ്രസിദ്ധീകരിച്ചിരുന്ന മലയാള ഭാഷയിലെ മാസികകളിലൊന്നാണ് മദ്രാസ് പത്രിക. കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം. ഗോവിന്ദൻ ആയിരുന്നു പത്രാധിപർ. യുദ്ധസഞ്ചിക എന്ന പേരിൽ 1944-ൽ ഒരു മാസിക ഇറങ്ങിയിരുന്നതായി കാണുന്നു. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾ ആയിരുന്നു അതിൽ കൂടുതലും. അതിൻ്റെ തുടർച്ചയായി പുറത്തു വന്ന മദ്രാസ് പത്രികയും യുദ്ധത്തിൻ്റെ കെടുതികളും പ്രശ്നങ്ങളും ചർച്ച ചെയ്യുകയും അത് നേരിടുന്നതിനുള്ള പരിഹാരമാർഗങ്ങൾ അന്വേഷിക്കുകയും ചെയ്തു
പത്രം ഉത്ഭവിച്ച കാലഘട്ടം സാമൂഹ്യപരിഷ്കരണത്തിൻ്റെയും വിദ്യാഭ്യാസ വിപ്ലവത്തിൻ്റെയുമായതിനാൽ ഇതിനു വലിയ ചരിത്രപരവും സാംസ്കാരികവുമായ പ്രസക്തിയുണ്ട്. മലയാളത്തിലെ പ്രശസ്തരായ പല സാഹിത്യകാരന്മാരും മദ്രാസ് പത്രികയിൽ എഴുതിയിരുന്നു. പ്രശസ്ത ചരിത്രകാരനും അധ്യാപകനും ആയിരുന്ന എം ജി എസ് നാരായണൻ എസ് എം മുറ്റയിൽ, എസ് എം നെടുവ എന്നീ പേരുകളിൽ മാസികയിൽ കവിതകൾ എഴുതിയിട്ടുണ്ട്. ഏകദേശം ഒരു വർഷക്കാലമാണ് മാസിക ഇറങ്ങിയത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മദ്രാസ് പത്രിക ( Madras Patrika)
- പ്രസിദ്ധീകരണ വർഷം: 1945
- അച്ചടി: The Superintendent, Govt Press, Madras
- താളുകളുടെ എണ്ണം: 12
- സ്കാൻ ലഭ്യമായ ഇടം: കണ്ണി