1985ൽ പ്രസിദ്ധീകരിച്ച ഏബ്രഹാം ഫിലിപ്പ് , ഏ.ജെ. ജോൺ എന്നിവർ ചേർന്ന് രചിച്ച ബൈബിൾ സർവ്വേ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ബൈബിൾ സ്വയം പഠനത്തിനു വിധേയമാക്കുന്നവർക്കായി രചിച്ചിട്ടുള്ളതാണ് ഈ കൃതി. ബൈബിളിലുള്ള ഓരോ പുസ്തകത്തിൻ്റെയും മുഖവുര, ഗ്രന്ഥകർത്താവ്, തിയതി, മുഖ്യ സമകാലീന ചരിത്ര സംഭവങ്ങൾ, എവിടെ വച്ച് എഴുതി, ആർക്കുവേണ്ടി എഴുതി, പ്രതിപാദ്യകാലഘട്ടം, കേന്ദ്രവിഷയം, സൂചകവാക്യം, സൂചക വാക്ക്, പ്രധാന ചരിത്രപുരുഷന്മാർ, ക്രിസ്തുവിൻ്റെ ചിത്രീകരണം, മനുഷ്യൻ്റെ ചിത്രീകരണം, പുറവരി എന്നിവ ഒറ്റനോട്ടത്തിൽ കാണത്തക്കവണ്ണം പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : ബൈബിൾ സർവ്വേ
- പ്രസിദ്ധീകരണ വർഷം: 1985
- രചയിതാവ് : Abraham Philip –A.J. John
- താളുകളുടെ എണ്ണം: 94
- അച്ചടി: St. Joseph’s Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി