പി ഗോവിന്ദപ്പിള്ള രചിച്ച ഇ.എം.എസും മലയാള സാഹിത്യവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
രാഷ്ട്രീയരംഗത്ത് എന്ന പോലെ സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇ എം എസ് എന്ന ധിഷണാശാലിയുടെ സാഹിത്യരംഗത്തും സാംസ്കാരിക മണ്ഡലങ്ങളിലുമുള്ള സൂക്ഷ്മവിചാരങ്ങൾ വിശകലനം ചെയ്യുന്ന കൃതിയാണ് പി ഗോവിന്ദപ്പിള്ളയുടെ ‘ഇ എം എസും മലയാളസാഹിത്യവും’. പ്രതിഭയുടെ പ്രഭാവം, പ്രസ്ഥാനവും പ്രത്യയശാസ്ത്രവും, പ്രതിഭാസംഗമം, സാഹിത്യപ്രപഞ്ചം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി ഇം എം എസിന്റെ ഗ്രന്ഥങ്ങളുടെ രചനാപശ്ചാത്തലം, അദ്ദേഹത്തിന്റെ വ്യക്തിത്വവിശേഷം, നിരൂപണവൈദഗ്ധ്യം, പ്രത്യയശാസ്ത്രവീക്ഷണം എന്നിവ വിശദീകരിക്കുന്നു. മലയാളത്തിലെ മാർക്സിസ്റ്റുനിരൂപണത്തിനു അടിത്തറപാകിയ അടിസ്ഥാന സങ്കല്പങ്ങളെയും ഗോവിന്ദപ്പിള്ള ആലോചനയ്ക്കു വിധേയമാക്കുന്നുണ്ട്. അനുബന്ധങ്ങളായി 1992 ഏപ്രിൽ 26-27 തീയതികളിൽ പെരുമ്പാവൂരിൽ ചേർന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ സാഹിത്യസമ്മേളനരേഖയും ഇ എം എസിന്റെ ജീവിതരേഖയും നൽകിയിരിക്കുന്നു.
പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തെ സജീവമാക്കുന്നതിന് ഇ എം എസിനോടൊപ്പം പ്രവർത്തിച്ച എം എൻ കുറുപ്പിനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.
2006 ഏപ്രിലിൽ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നു. 2011-ൽ കോട്ടയം ഡി സി ബുക്സ് ഇറക്കിയ രണ്ടാം പതിപ്പാണ് ഇപ്പോൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഇ.എം.എസും മലയാള സാഹിത്യവും
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2011
- അച്ചടി: D.C.Press, Kottayam
- താളുകളുടെ എണ്ണം: 296
- സ്കാൻ ലഭ്യമായ ഇടം: കണ്ണി