കൃഷി വ്യവസായ മാസിക

1924, 1925, 1926 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃഷി വ്യവസായ മാസികയുടെ പത്തു ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

തിരുവിതാംകൂറിൽ നിന്ന് ഈ മാസിക അച്ചടിച്ചു എന്നാണ് കരുതപ്പെടുന്നത്. ശാസ്തീയ കൃഷി, പ്രാദേശിക ചെറുകിട വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ, സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സഹകരണ സംഘങ്ങളുടെ നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1908-ലാണ് തിരുവിതാംകൂറിൽ കൃഷി വകുപ്പ് സ്ഥാപിതമാവുന്നത്. 1913-ൽ കൃഷി വകുപ്പ് തിരുവിതാംകൂർ കർഷക ത്രിമാസിക എന്ന പേരിൽ ഒരു ത്രൈമാസിക പുറത്തിറക്കി. അതിൽ കൃഷിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും വകുപ്പിൽ നിന്നുള്ള വാർത്തകളും മറ്റും പ്രസിദ്ധീകരിച്ചു വന്നു. 1920-ൽ ഡിപ്പാർട്ട്മെൻ്റ് തിരുവിതാംകൂർ കൃഷി വ്യവസായ മാസിക എന്ന പേരിൽ മറ്റൊരു ആനുകാലികം പുറത്തിറക്കി. കൃഷി വകുപ്പ്, വ്യവസായ വകുപ്പ്, സഹകരണ വകുപ്പ് എന്നിവയുടെ മുഖപത്രമായി ഇത് പ്രവർത്തിച്ചു. 1924-ൽ അത് പ്രസിദ്ധീകരണം നിർത്തിയതായി പൊതു ഇടത്തിൽ കാണുന്നു

കാലപ്പഴക്കം കൊണ്ട് മാസികയുടെ പല പേജുകളും ദ്രവിച്ച നിലയിലാണ്

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൃഷി വ്യവസായ മാസിക വോള്യം 05 ലക്കം 07,08
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം:82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 03, 04
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം:40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 08 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 46
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *