സുവിശേഷ കൂടാരം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സഭക്കാരാൽ 1965 ൽ രചിക്കപ്പെട്ട സീയോൻ സംഗീതങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്തീയ വിശ്വാസികളുടെ ആശ്വാസത്തിനും സ്ഥിരതക്കുമായി, സുവിശേഷ കൂടാരം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സഭ 1100 ലും, 1102 ലും, 1108 ലും , 1121 ലും പ്രസിദ്ധപ്പെടുത്തിയ സീയോൻ ഗീതങ്ങളിലും, കൂടാതെ കേരള ക്രൈസ്തവ ഗീതങ്ങൾ എന്ന ചെറു പുസ്തകത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും, അവരുടെ ജീവിതാനുഭവത്തിൽ അവർക്കു ലഭിച്ചിട്ടുള്ളതുമായ പുതിയ പാട്ടുകളും ചേർത്ത് കൊണ്ടാണ് ഈ ചെറു പുസ്തകം ഗാന രൂപത്തിൽ രചിക്കപ്പെട്ടത്.
293 ഗാനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിത്യ സീയോനിലേക്കു യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ക്രിസ്തീയ വിശ്വാസികൾക്കു ഒരു പുതിയ ഉണർവ്വ് നൽകും ഇതിലെ ഗാനങ്ങൾ.
കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്:സീയോൻ സംഗീതങ്ങൾ
- താളുകളുടെ എണ്ണം:236
- അച്ചടി:U.K.C Press, Kunnamkulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി