1948 – ൽ മാർക്സിസ്റ്റ് പ്രസിദ്ധീകരണശാല തൃശൂർ പ്രസിദ്ധീകരിച്ച നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ റഷ്യ അതിൽ പങ്കാളിയായി. ദേശീയതയും രാജ്യരക്ഷാവാദവുമുയർത്തിയതോടെ ജനങ്ങൾക്ക് ഭരണകൂടത്തിനു പിന്തുണ നൽകേണ്ടി വന്നു. എന്നാൽ അത് നീണ്ടു നിന്നില്ല. നിക്കൊളാസ് രണ്ടാമൻ്റെ സർക്കാർ താഴെ വീഴുകയും ജോർജി ലവേവിൻ്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ വൈകാതെ അതും താഴെ വീണു. ഈ പ്രത്യേക സന്ദർഭത്തിൽ ലെനിൻ്റെ ബോൾഷെവിക് പാർട്ടി ശക്തി പ്രാപിച്ചു. രാജ്യത്തു നിന്നു പലായനം ചെയ്യേണ്ടി വന്ന ലെനിൻ തൻ്റെ അനുയായികൾക്ക് എഴുത്തുകളിലൂടെ ഊർജ്ജം പകർന്നു.
രാജഗോപാൽ ആണ് ഈ പുസ്തകം
പരിഭാഷപ്പെടുത്തിയിട്ടുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ
- പ്രസിദ്ധീകരണ വർഷം: 1948
- താളുകളുടെ എണ്ണം: 82
- സ്കാൻ ലഭ്യമായ ഇടം: കണ്ണി