1957 – ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം

1957 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ജനങ്ങളുടെ താല്പര്യങ്ങൾക്കും ഇച്ഛാശക്തിക്കും എതിരായി നിലകൊള്ളുന്ന കോൺഗ്രസ് ഭരണത്തിനു അവസാനം വരുത്തണം എന്നാണ് ഈ ലഘുലേഖയിൽ ഊന്നി പറയുന്നത്. പൗര സ്വാതന്ത്ര്യങ്ങളുടെ മേൽ അക്രമണങ്ങളായും ജനാധിപത്യത്തെ കടിഞ്ഞാണിട്ടും അധികാരപ്രമത്തതയെ ശക്തിപ്പെടുത്തിയും  കോൺഗ്രസ് ഭരണം ദുസ്സഹമായി. രാജ്യത്തിൻ്റെ പുരോഗതിക്കായി കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു വെക്കുന്ന നയപരിപാടികൾ എന്തൊക്കെയെന്ന് തുടർന്നു പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *