1956 – കേരളവും പഞ്ചവത്സരപദ്ധതികളും

1956 ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച കേരളവും പഞ്ചവത്സരപദ്ധതികളും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956 – കേരളവും പഞ്ചവത്സരപദ്ധതികളും-എൻ ഇ ബാലറാം 

ദേശീയ സാമ്പത്തിക പദ്ധതികളുടെ കേന്ദ്രീകൃത ഏകോപനവും, നടപ്പിലാക്കലും ആയിരുന്നു പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിച്ചിരുന്നത്. ഒന്നാം പഞ്ചവത്സര പദ്ധതി കാർഷിക വികസനത്തിനും അടിസ്ഥാന വികസനത്തിനുമാണ് ഊന്നൽ നൽകിയത്. കാർഷിക മേഖലയിലെ ഉത്പാദനം വർദ്ധിച്ചു എങ്കിലും ജനസംഖ്യ വർദ്ധനവ്‌ കാർഷിക വളർച്ചയെ ബാധിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും നേരിയ തോതിൽ മാത്രമേ കുറയ്ക്കാൻ കഴിഞ്ഞിട്ടുള്ളു. കേരളത്തിൻ്റെ വികസനം കൂടുതൽ ത്വരിതപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്നും പ്രാദേശിക വികസനത്തിൻ്റെ പ്രാധാന്യവും എല്ലാം തന്നെ വിശദമായി ചർച്ച ചെയ്യുന്നുണ്ട് ഈ പുസ്തകത്തിൽ. ഒന്നാം പഞ്ചവത്സരപദ്ധതി കേരളത്തെ എങ്ങനെ സ്വാധീനിച്ചു എന്നും, കേരളത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കയാണ് എന്നും പുസ്തകം വിലയിരുത്തുന്നു. കേരളത്തിൻ്റെ ആസൂത്രിത സമ്പദ് വ്യവസ്ഥയെയും അതിൻ്റെ പ്രായോഗികതയെയും മനസിലാക്കുവാനും രണ്ടാം പഞ്ചവത്സര പദ്ധതി ഒന്നാം പദ്ധതി പോലെ കേരളത്തെ സ്പർശിക്കാതെ കടന്നു പോകരുതെന്നും പുസ്തകത്തിൽ പറയുന്നു. ദേശീയ പുനരുദ്ധാരണത്തിനു വേണ്ടി സംഘടിത പാർട്ടികളുടെയും ബഹുജന സംഘടനകളുടെയും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണങ്ങളും നിർദ്ദേശങ്ങളും തേടണമെന്നും ലേഖകൻ നിർദേശിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കേരളവും പഞ്ചവത്സരപദ്ധതികളും 
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 32
  • അച്ചടി: പരിഷണ്മുദ്രാലയം, എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *