1953 -ൽ പ്രസിദ്ധീകരിച്ച, സി ഉണ്ണിരാജ എഴുതിയ സ്റ്റാലിൻ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1878 – ൽ ജോർജിയയിൽ ജനിച്ച സ്റ്റാലിൻ ചെറുപ്പത്തിൽ വിശുദ്ധ മത പഠനം ആരംഭിച്ചെങ്കിലും പിന്നീട് മാർക്സിസത്തിലേക്കു തിരിഞ്ഞു. രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വിപ്ലവകരമായ പ്രചാര വേലയും സംഘടനാ പ്രവർത്തനവും നടത്തിയ ഒരു നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാലിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ ചരിത്ര പ്രധാനങ്ങളായ വിപ്ലവങ്ങളെക്കുറിച്ചും പാർട്ടി സമ്മേളനങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത് . നല്ല നാളേയ്ക്കുവേണ്ടി മനുഷ്യ സമുദായം നടത്തുന്ന സമരത്തിൽ നേടുന്ന ഓരോ വിജയവും സ്റ്റാലിൻ എന്ന മഹാനായ മനുഷ്യൻ്റെ മഹത്വത്തെ ഇരട്ടിപ്പിക്കുമെന്നും കമ്മ്യൂണിസ്റ്റ് ആദർശം നിലനിക്കുന്ന കാലത്തോളം സ്റ്റാലിൻ സ്മരിക്കപ്പെടും എന്നും ഈ പുസ്തകത്തിൽ ലേഖകൻ പറയുന്നു .
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : സ്റ്റാലിൻ ജീവചരിത്രം
- രചയിതാവ്: സി .ഉണ്ണിരാജ
- പ്രസിദ്ധീകരണ വർഷം: 1953
- താളുകളുടെ എണ്ണം: 38
- സ്കാൻ ലഭ്യമായ ഇടം: കണ്ണി