1946 – സുലോചന – നാലപ്പാട്ട് നാരായണമേനോൻ

1946 ൽ പ്രസിദ്ധീകരിച്ച നാലപ്പാട്ട് നാരായണമേനോൻ രചിച്ച  സുലോചന എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1946 - സുലോചന - നാലപ്പാട്ട് നാരായണമേനോൻ
1946 – സുലോചന – നാലപ്പാട്ട് നാരായണമേനോൻ

മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ വലിയ പങ്കുവഹിച്ച സാഹിത്യകാരനാണ് നാലപ്പാട്ട് നാരായണമേനോൻ . മനുഷ്യാവസ്ഥകളുടെ മിക്കവാറൂം മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്‌ഗ്രന്ഥങ്ങളായിരുന്നു. കവനകൗമുദിയില്‍ കവിതയെഴുതിക്കൊണ്ടാണ് നാരായണമേനോന്‍ സാഹിത്യരംഗത്തു പ്രവേശിച്ചത്. തുടര്‍ന്ന് ഗദ്യപദ്യവിഭാഗങ്ങളിലായി 12 കൃതികള്‍ രചിച്ചു. കൈതപ്പൂ, നക്ഷത്രങ്ങള്‍, മടി, മാതൃഭൂമി, രാജസിംഹന്‍, വാനപ്രസ്ഥന്റെ വിരക്തി എന്നിവയാണ് ആദ്യകാല കാവ്യങ്ങള്‍. എന്നാല്‍ കണ്ണുനീര്‍ത്തുള്ളി, പുളകാങ്കുരം, ചക്രവാളം, സുലോചന, ലോകം, ദൈവഗതി എന്നിവയാണ് നാലപ്പാടനെ പ്രശസ്തനാക്കിയത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുലോചന
  • രചന: Nalapat Narayana Menon
  • താളുകളുടെ എണ്ണം: 30
  • പ്രസാധകർ: Vannery Book Depot, Punnayurkulam
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *