1956 ൽ പ്രസിദ്ധീകരിച്ച ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1956 -ലെ ഹംഗേറിയൻ വിപ്ലവം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിനെതിരെയുള്ള ജനകീയ സ്വാതന്ത്ര്യ സമരം ആയിരുന്നു. ഹംഗറിയിലെ സോവിയറ്റ് ആക്രമണങ്ങൾ ആണ് ഏറ്റവും ഗുരുതരമായ പ്രശ്നങ്ങൾ എന്നും ഈജിപ്തിലെ പ്രശ്നങ്ങൾ അത്ര ഗുരുതരമല്ല എന്ന രീതിയിൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ശ്രീ ജയപ്രകാശ് നാരായണനെ സംബന്ധിച്ചു അദ്ദേഹത്തിൻ്റെ അനുമാനങ്ങൾ ഇന്ത്യൻ പത്രറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളവയാണ് എന്ന് അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ് .ഇതിനെ നിശിതമായി വിമർശിക്കുകയാണ് പുസ്തകത്തിലൂടെ ലേഖകൻ .
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി
- പ്രസിദ്ധീകരണ വർഷം: 1956
- രചയിതാവ് : N E Balaram
- താളുകളുടെ എണ്ണം: 36
- സ്കാൻ ലഭ്യമായ ഇടം: കണ്ണി