1992 – പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും

1992 ൽ പ്രസിദ്ധീകരിച്ച പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1992 - പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും
1992 – പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും

1992 ഏപ്രിൽ 26, 27 തിയതികളിൽ പെരുമ്പാവൂരിൽ വെച്ച് ചേർന്ന പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നാലാം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖയുടെ പകർപ്പാണ് ഈ പുസ്തകം. സംഘത്തിൻ്റെ കാഴ്ചപ്പാടും പ്രവർത്തന പരിപാടിളുമാണ് പുസ്തകത്തിലെ ഉള്ളടക്കം. സംഘടനാ സംവിധാനം, ഭാവി പരിപാടികൾ, രാഷ്ട്രീയ സാഹിത്യ സാംസ്കാരികമേഖലകളിലെ ചലനങ്ങളുടെ അവലോകനങ്ങൾ എന്നിവയും രേഖ ചർച്ച ചെയ്യുന്നു. വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ നേതൃത്വത്തിൽ 1981 ൽ ആണ് പുരോഗമന കലാസാഹിത്യ സംഘം രൂപം കൊണ്ടത്. വ്യാപകമായ ചർച്ചകൾക്ക് ശേഷം 1985 ൽ കാലഘട്ടത്തിൻ്റെ വെല്ലുവിളികളും എഴുത്തുകാരും എന്നൊരു രേഖ സംഘം അംഗീകരിച്ചിരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും
  • പ്രസിദ്ധീകരണ വർഷം:1992
  • താളുകളുടെ എണ്ണം: 28
  • പ്രസാധകർ: Chintha Publishers, Thiruvananthapuram
  • അച്ചടി: Social Scientist Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *