1975 ൽ പ്രസിദ്ധീകരിച്ച പി. ആർ. നമ്പ്യാർ രചിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിട്ടുള്ള നയപരിപാടികൾ പാർട്ടി അംഗങ്ങളും അനുഭാവികളും മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ശരിയായ ബോധം ഉൾക്കൊണ്ടു മാത്രമേ ഒരു കമ്മ്യൂണിസ്റ്റ് കാരന് രാഷ്ട്രത്തോടും വർഗ്ഗത്തോടും തനിക്കുള്ള കടമ നിറവേറ്റാനാകൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ഭോപ്പാലിൽ ചേർന്ന മൂന്നാം അഖിലേന്ത്യാ പാർട്ടി വിദ്യാഭ്യാസ സമ്മേളനത്തിൻ്റെ തീരുമാനപ്രകാരം തയ്യാറാക്കിയതാണ് ഈ പുസ്തകം. പാർട്ടി വിദ്യഭ്യാസ ഗ്രന്ഥാവലിയിലെ ഒന്നാമത്തെ പുസ്തകമാണിത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടികളും
- രചയിതാവ് : P.R. Nambiar
- പ്രസിദ്ധീകരണ വർഷം:1975
- താളുകളുടെ എണ്ണം: 88
- സ്കാൻ ലഭ്യമായ ഇടം: കണ്ണി