1957 ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച ബദൽ ഗവർമ്മെണ്ടിനു വേണ്ടിയുള്ള ഐക്യമുന്നണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സ്വാതന്ത്ര്യാനന്തരം ഭരണത്തിൽ കയറിയ കോൺഗ്രസ് പാർട്ടിക്ക് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇതര പാർട്ടികൾ ചേർന്ന് രൂപികരിക്കാവുന്ന ഐക്യമുന്നണി എന്ന ആശയത്തെക്കുറിച്ചാണ് ലേഖകൻ എഴുതുന്നത്. തങ്ങൾ ഭരണത്തിൽ കയറിയാൽ മുന്നണിയിലുള്ള ഓരോ പാർട്ടികൾക്കും സ്വീകാര്യമായ പൊതുനയം ആയിരിക്കും സ്വീകരിക്കുക. അത് ജനങ്ങൾക്ക് ഏറെ സഹായകമാവുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ബദൽ ഗവർമ്മെണ്ടിനു വേണ്ടിയുള്ള ഐക്യമുന്നണി
- രചയിതാവ് : N E Balaram
- പ്രസിദ്ധീകരണ വർഷം:1956
- താളുകളുടെ എണ്ണം: 30
- അച്ചടി: Parishanmudralayam, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി