1917 ൽ പ്രസിദ്ധീകരിച്ച ലൂക്കൊസ് എഴുതിയ സുവിശേഷം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വിശുദ്ധ ലൂക്കൊസ് സുവിശേഷകൻ ഇരുപത്തിനാലു അധ്യായങ്ങളിലായി എഴുതിയിട്ടുള്ള തിരുവചനങ്ങൾ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സെഖര്യാവ` എന്ന പുരോഹിതനു` ഭാര്യ എലീശബേത്തിലൂടെ ജനിക്കുന്ന മകനായ യോഹന്നാനേക്കുറിചുള്ള അറിയിപ്പു്, യേശുവിൻ്റെ ജനനത്തേക്കുറിച്ചുള്ള അറിയിപ്പു്, ബാലനായ യേശു ദേവാലയത്തിൽ ജ്ഞാനികളുമായി തർക്കത്തിൽ ഏർപ്പെട്ടതു, യേശുവിൻ്റെ വംശാവലി, രോഗികളെ സുഖപ്പെടുത്തുന്നതു`, സുവിശേഷ ഭാഗ്യങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ, ഉപമകൾ, എന്നിവയെക്കുറിച്ചെല്ലാം ഈ ചെറുപുസ്തകത്തിൽ പറയുന്നു.
യേശുവിൻ്റെ പീഢാസഹനവും മരണവും, പുനരുത്ഥാനവും, സ്വർഗ്ഗാരോഹണവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ലൂക്കൊസ് എഴുതിയ സുവിശേഷം
- പ്രസിദ്ധീകരണ വർഷം:1917
- താളുകളുടെ എണ്ണം: 52
- അച്ചടി: CMS Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി