1957 ൽ പ്രസിദ്ധീകരിച്ച സി. ഉണ്ണിരാജ രചിച്ച കോൺഗ്രസ്സ് ഗവണ്മേൻ്റിൻ്റെ നികുതി നയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കേന്ദ്ര സംസ്ഥാന കോൺഗ്രസ്സ് ഗവണ്മെൻ്റുകളുടെ നികുതി നയത്തെ വിമർശിച്ചുകൊണ്ട് എഴുതിയിട്ടുള്ള പുസ്തകമാണിത്. ബ്രിട്ടീഷ് വാഴ്ചകാലത്ത് ഉണ്ടാക്കിയ നികുതി സമ്പ്രദായം പണക്കാരെ നികുതികളിൽ നിന്നും പരമാവധി ഒഴിവാക്കുകയും സാധാരണക്കാരുടെ മേൽ അധികമധികം നികുതി ഭാരം കയറ്റി വെക്കുന്നതുമായിരുന്നു. കോൺഗ്രസ്സ് ഗവണ്മെൻ്റ് അധികാരത്തിൽ വന്ന ശേഷം അതിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്ന് 1951ൽ രൂപീകൃതമായ നികുതിയന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. ഓരോ വർഷത്തെയും ബഡ്ജറ്റ്, പ്രത്യക്ഷ നികുതികൾ, പരോക്ഷ നികുതികൾ എന്നിവയെ പഠനത്തിനു വിധേയമാക്കി അതെല്ലാം സാധാരണക്കാരനെ എങ്ങിനെ പ്രതികൂലെമായി ബാധിക്കുന്നു എന്ന് വിശദീകരിക്കുന്നു. ആരുടെ കയ്യിൽ നിന്ന് എങ്ങിനെ ഏതു തരത്തിലുള്ള നികുതികൾ പിരിക്കണമെന്ന ഭരണാധികാരികളുടെ മനോഭാവത്തിൽ വരേണ്ട മാറ്റത്തെ പറ്റിയും പരാമർശിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കോൺഗ്രസ്സ് ഗവണ്മേൻ്റിൻ്റെ നികുതി നയം
- രചയിതാവ് : C. Unniraja
- പ്രസിദ്ധീകരണ വർഷം:1957
- താളുകളുടെ എണ്ണം: 26
- അച്ചടി: Parishanmudralayam, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി