1956 ൽ പ്രസിദ്ധീകരിച്ച കെ.ദാമോദരൻ രചിച്ച കമ്മ്യുണിസം എന്ത്, എന്തിന്, എങ്ങനെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കി എല്ലാവർക്കും മികച്ച ജീവിതസാഹചര്യം ഒരുക്കുന്ന സാമൂഹിക അവസ്ഥയെ ആണ് കമ്മ്യുണിസം എന്ന് പറയുന്നത്. കമ്മ്യൂണിസത്തിൻ്റെ അനുബന്ധമായി വരുന്ന സോഷ്യലിസം,മാർക്സിസം എന്നിവയെക്കുറിച്ചും ജനാധിപത്യസമൂഹത്തിൽ അവ നടപ്പിലാക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കമ്മ്യുണിസം എന്ത്, എന്തിന്, എങ്ങനെ
- രചയിതാവ്: കെ.ദാമോദരൻ
- പ്രസിദ്ധീകരണ വർഷം:1956
- അച്ചടി:പ്രഭാത് ബുക്ക് ഹൗസ്, കൊല്ലം
- താളുകളുടെ എണ്ണം:22
- സ്കാൻ ലഭ്യമായ ഇടം: കണ്ണി