1955 ൽ പ്രസിദ്ധീകരിച്ച അലക്സാണ്ടർ ട്രാച്ചൻബർഗ് രചിച്ച മെയ് ദിനത്തിൻ്റെ ചരിത്രം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മുതലാളിത്ത അടിമത്തത്തിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ അമേരിക്കൻ യൂണിയനിലെ എല്ലാ സ്റ്റോറുകളിലും തൊഴിൽ സമയം എട്ട് മണിക്കൂറായിരിക്കുമെന്ന് ഒരു നിയമം പാസ്സാക്കുവാൻ വേണ്ടി 1866 ൽ നാഷണൽ ലേബർ യൂണിയൻ്റെ സമാപന കൺവെൻഷനിൽ വെച്ച് ഒരു പ്രമേയം പാസ്സാക്കി. ഇതിനു വേണ്ടി ഒരു നാഷണൽ ലേബർ യൂണിയൻ രൂപീകരിക്കുകയും അതിൻ്റെ നേതാവായി വില്ല്യം സിൽവീസിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ആ പ്രസ്ഥാനത്തെ കുറിച്ചും അതിലുപരി തൊഴിലാളി വർഗ്ഗത്തിൻ്റെ സമരമനോഭാവത്തിൻ്റെ സൂചനയായി നടന്ന പണിമുടക്കങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മെയ് ദിനത്തിൻ്റെ ചരിത്രം
- രചയിതാവ്: Alexander Trachten Berg
- പ്രസിദ്ധീകരണ വർഷം:1955
- അച്ചടി: Narmadha Press, Ernakulam
- താളുകളുടെ എണ്ണം:44
- സ്കാൻ ലഭ്യമായ ഇടം: കണ്ണി