1956- ൽ കെ ദാമോദരൻ എഴുതി പ്രസിദ്ധീകരിച്ച പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
രാജ്യസഭയിൽ നെഹ്രു മാർക്സിസത്തെയും കമ്മ്യുണിസത്തെയും കുറിച്ച് നടത്തിയ പരാമർശങ്ങൾക്കു മറുപടി ആണ് കെ ദാമോദരൻ ഇതിൽ നൽകുന്നത്. 1945-ൽ ഇന്ത്യയെ കണ്ടെത്തൽ എന്ന തൻ്റെ ഗ്രന്ഥത്തിൽ മാർക്സിസത്തിൻ്റെ സിദ്ധാന്തങ്ങളും ദർശനങ്ങളും നൽകിയ പുതിയ വെളിച്ചത്തെക്കുറിച്ച് നെഹ്രു ആവേശപൂർവ്വം എഴുതിയിട്ടുള്ളതാണ്. എന്നാൽ പ്രധാനമന്ത്രി ആയ നെഹ്രുവിൻ്റെ മാർക്സിസത്തോടുള്ള വീക്ഷണങ്ങൾ കോൺഗ്രസ് പാർട്ടിയുടെ താല്പര്യങ്ങൾക്കനുസരിച്ച്` മാറിയിരിക്കുന്നു എന്നദ്ദേഹം എഴുതുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി
- രചയിതാവ്: കെ. ദാമോദരൻ
- പ്രസിദ്ധീകരണ വർഷം:1956
- അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂർ
- താളുകളുടെ എണ്ണം: 16
- സ്കാൻ ലഭ്യമായ ഇടം: കണ്ണി