2013 – അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്

2013- ൽ മേരിക്കുട്ടി സ്കറിയ രചിച്ച  അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

പതിനൊന്ന് അധ്യായങ്ങളിലായി ചിതറി,പരന്നു കിടക്കുന്ന ഓർമക്കുറിപ്പുകളുടെ സമാഹാരമാണിത്. കോട്ടയം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ ഒന്നായ കുമ്മണ്ണൂരിലെ കർഷക കുടുംബത്തിൽ ജനിച്ച് അധ്യാപികയാവാൻ കൊതിച്ചെങ്കിലും ബാങ്കുദ്യോഗം സ്വീകരിക്കേണ്ടി വന്ന് വിവാഹത്തോടെ കുട്ടനാട്ടിലെ ഒരുൾനാടൻ ഗ്രാമത്തിലേക്ക് പറിച്ച് നടപ്പെട്ട സ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ. അറുപതുകളിൽ ഹരിശ്രീ കുറിപ്പിച്ച ആശാൻ കളരിയിൽ നിന്നും ബാല്യ കൗമാരങ്ങളിലെ രസകരമായ ഓർമകളിലേക്കും സ്വയം പ്രാപ്തി നേടിയ ഉദ്യോഗസ്ഥയായ വീട്ടമ്മയിലേക്കുമുള്ള ജീവിതത്തിൻ്റെ യാത്രാ വഴികൾ നാടൻ ഭാഷയുടെ ചുളിവും വളവും കലർന്ന് മനോഹരമായി ചേർത്തു വെച്ചിരിക്കുന്നു. അധ്യാപനം അല്ലാത്ത മറ്റു തൊഴിൽ മേഖലകളിൽ സ്ത്രീകൾ ജോലി തേടുന്നത് വളരെ മോശം കാര്യമായി കണക്കായിയിരുന്ന കാലമായിരുന്നു അന്ന്.

അമ്പത്തി അഞ്ചു വയസ്സ് കഴിയുമ്പോൾ ആണ് മിക്ക സ്ത്രീകളും പാചകത്തിൽ നൈപുണ്യരാവുന്നത് എന്ന രസകരമായ ചിന്ത കൂടി അവർ പങ്കു വെക്കുന്നു. യന്ത്രങ്ങളുടെ കടന്നു വരവ് അടുക്കളയിൽ വലിയ വിപ്ലവം ഉണ്ടാക്കി. പുകപ്പുരയിൽ നിന്നു ഉല്ലാസകേന്ദ്രമാവുന്ന – അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്- സ്ഥിതിയിലേക്ക് പെട്ടെന്ന് തന്നെ വളർച്ചയും മാറ്റവുമുണ്ടായി.

പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഡോ. സ്കറിയ സക്കറിയയുടെ ഭാര്യ ആണ് മേരിക്കുട്ടി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്
  • രചന: Marykkutty Skariah
  • അച്ചടി:M.P Paul Smaraka Offset Printing Press (SPCS), Kottayam
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *