2013-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥനം ഒരു മാർക്സിസ്റ്റ് വീക്ഷണം – ഒന്നാം സഞ്ചിക എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ ആദ്യത്തേതാണ് ഇത്. സിദ്ധാന്തപർവം, പ്രസ്ഥാനപർവം, മാധ്യമപർവം എന്നീ മൂന്ന് ഭാഗങ്ങളിലായി 23 അധ്യായങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എസ് എൻ ഡി പി, സാധുജന പരിപാലന യോഗം, എൻ എസ് എസ് തുടങ്ങിയ പ്രസ്ഥാനങ്ങളെയും അവയുടെ സ്ഥാപകരെയും, ശ്രീനാരായണ ഗുരു, പൊയ്കയിൽ കുമാരഗുരു ദേവൻ തുടങ്ങിയവരെയും ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. ഇതേ പ്രസാധകർ പിന്നീട് പ്രസിദ്ധീകരിച്ച സഞ്ചികകൾക്ക് ഒരു ആമുഖമായി ഇതിനെ കരുതാം. ഒപ്പം, എല്ലാ സാമൂഹ്യശാസ്ത്രജ്ഞരും കേരള നവോത്ഥാനം എന്ന പരികല്പന അംഗീകരിക്കുന്നില്ല എന്നും, കൊളോണിയൽ ആധുനികതയും അതിൻ്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന ജാതി/സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുമായി കാണുന്ന അക്കാഡമിക് പണ്ഡിതരും ഉണ്ട് എന്നതും ശ്രദ്ധേയമാണ്.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കേരള നവോത്ഥനം ഒരു മാർക്സിസ്റ്റ് വീക്ഷണം – ഒന്നാം സഞ്ചിക
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2013
- അച്ചടി: Akshara Offset, Thiruvananthapuram
- താളുകളുടെ എണ്ണം: 188
- സ്കാൻ ലഭ്യമായ ഇടം: കണ്ണി