2016-ൽ പി ഗോവിന്ദപ്പിള്ള രചിച്ച പൂന്താനം മുതൽ സൈമൺ വരെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്
മുപ്പതിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ രചയിതാവായ പി.ജി യുടെ സാഹിത്യസംബന്ധിയായ രചനകൾ ഉൾപ്പെടുന്നതാണ് ഈ പുസ്തകം. ലക്ഷണമൊത്ത ഭക്തകവി എന്നതിലുപരി വരേണ്യവ്യവസ്ഥയോട് അമർഷം പുലർത്തിയിരുന്ന സാമൂഹ്യവിമർശകൻ കൂടി ആയിരുന്നു പൂന്താനം എന്നും കബീർ, തുളസിദാസ്, അക്ക മഹാദേവി തുടങ്ങി പലരെയും പോലെ വേദാന്തത്തിനു തൻ്റേതായ അർത്ഥമാനങ്ങൾ കൽപ്പിച്ച കവിയാണ് പൂന്താനം എന്നും സാമൂഹ്യവിമർശകനായ ഭക്തകവി എന്ന ആദ്യ ലേഖനത്തിൽ അദ്ദേഹം എഴുതുന്നു. തിരുവിതാംകൂറിൻ്റെ ആധുനികവൽക്കരണപ്രക്രിയയിൽ സ്വാതിതിരുനാളിൻ്റെ പങ്ക് വ്യക്തമാക്കുന്ന ലേഖനം, ഒട്ടേറെ മലയാള ക്രൈസ്തവഗാനങ്ങൾ രചിച്ച കെ വി സൈമണെക്കുറിച്ച് ഭക്തനും കലാപകാരിയുമായിരുന്ന മഹാകവി കെ വി സൈമൺ എന്നിവ ഈ പുസ്തകത്തിലെ ചില രചനകളാണ്
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പൂന്താനം മുതൽ സൈമൺ വരെ
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2016
- അച്ചടി: Nirmala Press, Chalakkudy
- താളുകളുടെ എണ്ണം:124
- സ്കാൻ ലഭ്യമായ ഇടം: കണ്ണി