1937 – നവമ്പർ 1, 8, 15, 22, 29 – കൗമുദി (വാരിക) – പുസ്തകം 1 – ലക്കം 5, 6, 7, 8, 9

1937 നവമ്പർ 1, 8, 15, 22, 29 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി എന്ന വാരികയുടെ പുസ്തകം 1 ലക്കം 5, 6, 7, 8, 9 എന്നീ അഞ്ച് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകളും ചില ലക്കങ്ങളിൽ അവസാന താളുകളും സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.

Kaumudi (weekly) – 1937 November 01

സി വി കുഞ്ഞുരാമൻ 1911-ൽ സ്ഥാപിച്ച കൗമുദി പത്രത്തിൻ്റെ സഹ പ്രസിദ്ധീകരണമായി 1937-ൽ ആരംഭിച്ച വാരികയാണിതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. (ഏതാണ്ട് ഇതേ വർഷത്തിനടുപ്പിച്ചാണ് കൗമുദി ആഴ്ചപ്പത്രം ദിനപ്പത്രമാക്കി മാറ്റിയത്). കൗമുദി ‘വാരിക’യുടെ വോള്യം 1-ലെ തന്നെ ലക്കം 3 മുമ്പ് ലഭ്യമായത് ഇവിടെ പങ്കു വച്ചിരുന്നു. 1950-ൽ പ്രസിദ്ധീകരണം ആരംഭിച്ച, കെ ബാലകൃഷ്ണൻ പത്രാധിപരായ ഇതേ പേരിലുള്ള ‘ആഴ്ചപ്പതിപ്പിനെ’ പറ്റിയുള്ള വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

ഇന്ദിര പ്രിൻ്റിംഗ് വർക്സിൽ നിന്നും തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിച്ച കൗമുദി വാരികയും (1937) കൗമുദി ആഴ്ചപ്പതിപ്പും (1950) തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരം പൊതു ഇടത്ത് ലഭ്യമല്ല. എന്നാൽ, സി വി കുഞ്ഞിരാമൻ ജീവിച്ചിരിക്കെ 1937-ൽ ആരംഭിച്ച കൗമുദി വാരിക, കെ സുകുമാരൻ എഡിറ്ററായി നടത്തിവന്നതായി ഈ ലക്കത്തിൽ കാണാം. 1949-ൽ കുഞ്ഞിരാമൻ അന്തരിച്ച ശേഷം കെ സുകുമാരൻ പത്രത്തിൻ്റെ എഡിറ്ററായി. 1950-ൽ വാരികയെ ‘കൗമുദി ആഴ്ചപ്പതിപ്പ്’ എന്ന പേരിൽ പുതിയ സീരീസ് ആയി (വോള്യം 1, ലക്കം 1 മുതൽ) കെ ബാലകൃഷ്ണൻ പ്രസിദ്ധീകരണം ഏറ്റെടുത്തതായി അനുമാനിക്കാം. ഇപ്പോഴും കേരള കൗമുദി പത്രവും കലാകൗമുദി തുടങ്ങിയ മറ്റ് ആനുകാലികങ്ങളും രണ്ട് വ്യത്യസ്ത ഗ്രൂപ്പായി ഭാഗം വച്ച് നടത്തി വരുന്നതായാണ് അറിയുന്നത്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി – പുസ്തകം 1, ലക്കം 5 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 01 (കൊല്ലവർഷം 1113 തുലാം 16)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 6 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 08 (കൊല്ലവർഷം 1113 തുലാം 23)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 7 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 15 (കൊല്ലവർഷം 1113 തുലാം 30)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 8 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 22 (കൊല്ലവർഷം 1113 വൃശ്ചികം 7)
  • താളുകളുടെ എണ്ണം: 14
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 9 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 29 (കൊല്ലവർഷം 1113 വൃശ്ചികം 14)
  • താളുകളുടെ എണ്ണം: 14
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *