1962 ൽ പ്രസിദ്ധീകരിച്ച ആൽബർട്ട് ഹാർക് നെസ് രചിച്ച, പി. സി. ദേവസ്സ്യ പരിഭാഷപ്പെടുത്തിയ അമേരിക്കൻ സംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
അമേരിക്കൻ ഐക്യനാടുകളിലെ സാംസ്കാരികാഭിവൃദ്ധിയുടെ ചരിത്രം ഹ്രസ്യമായി വിവരിക്കുന്ന ഒരു പുസ്തകമാണിത്. അമേരിക്കൻ സാംസ്കാരിക ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ ഏഴ് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. 1626 മുതലുള്ള പതിനേഴും, പതിനെട്ടും, പത്തൊൻപതും നൂറ്റാണ്ടുകളിലുണ്ടായ സംഭവങ്ങൾ മുതൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ സമകാലിക സംസ്കാരത്തിൻ്റെ സത്വരാവലോകനം വരെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: അമേരിക്കൻ സംസ്കാരം
- രചന: Albert Harkness Jr
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 160
- അച്ചടി: Sri Krishna Press, Trichur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി