1969 ൽ പ്രസിദ്ധീകരിച്ച പി. റ്റി. ചാക്കോ സമ്പാദകനായ മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1968-ൽ മാന്നാനത്ത് (കോട്ടയം) സംഘടിപ്പിച്ച ആദ്യ കേരളാ ഫിലോസോഫിക്കൽ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യനെ പറ്റിയുള്ള പഠനം, മനുഷ്യനും ലോകവും, സമൂഹ മനുഷ്യൻ, ധാർമ്മിക മനുഷ്യൻ, മനുഷ്യനും സ്വാതന്ത്ര്യവും, ആത്മാവിൻ്റെ അസ്തിത്വം തുടങ്ങി 9 പ്രബന്ധങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)
- രചയിതാവ്: P. T. Chacko
- പ്രസിദ്ധീകരണ വർഷം: 1969
- അച്ചടി: The Vidyarthimithram Press, Kottayam
- താളുകളുടെ എണ്ണം: 174
- സ്കാൻ ലഭ്യമായ ഇടം: കണ്ണി