1953 – സെപ്റ്റംബർ 28 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 81

1953 സെപ്റ്റംബർ 28-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1129 കന്നി 12-ാം തീയതി) പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 26 ലക്കം 81 ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - സെപ്റ്റംബർ 28 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 81
1953 – സെപ്റ്റംബർ 28 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 81

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ വിജയലക്ഷ്മി പണ്ഡിറ്റ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത ആണ് 1953 സെപ്റ്റംബർ 28 ലക്കത്തിലെ പ്രധാനലേഖനം. മാത്രമല്ല, വിജയലക്ഷ്മി പണ്ഡിറ്റിൻ്റെ ചിത്രമാണ് ഈ ലക്കം മാസികയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.

പഞ്ചവത്സര പദ്ധതിയും വിദ്യാഭ്യാസവും, ഹിന്ദിയിലെ ഭക്തികാവ്യങ്ങൾ, സിനിമായിലെ ഗാനങ്ങൾ, അണുകഘടന-എക്സ് റെയ്സ് റേഡിയോ ആക്ടിവിറ്റി, കാരക്കുടി സാംബ്ബശിവയ്യർ തുടങ്ങിയ ശ്രദ്ധേയമായ ലേഖനങ്ങൾ ഈ ലക്കത്തിൽ കാണാം. 1953ൽ പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന മലയാളസിനിമയെ കുറിച്ചുള്ള നിരൂപണവും ഈ ലക്കത്തിൽ കാണാം.

ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ലക്കങ്ങൾ ബൈൻഡ് ചെയ്ത രൂപത്തിലാണ് കിട്ടിയത്. പുസ്തകം ബൈൻഡ് ചെയ്തവർ അവരുടെ എളുപ്പത്തിന് പേജുകളുടെ അരിക് കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു/അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം ഈ ഡിജിറ്റൽ സ്കാനിനുണ്ട്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുന്ന ഒരു സഹപ്രസിദ്ധീകരണം ആണിത്. ഇതിനു മുൻപ്, മണ്ണാർക്കാട് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ 37 മലയാളരാജ്യം പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൈസ് ചെയ്തിരുന്നു. അത് പക്ഷെ മിക്കതും 1930കളിലെ മലയാളരാജ്യം ചിത്രവാരികയുടേതായിരുന്നു. അത് എല്ലാം കൂടെ ഇവിടെ കാണാം. എന്നാൽ കൊല്ലം സി.കെ.പി. ഗ്രന്ഥശാലയിൽ നിന്നു കിട്ടിയത് മിക്കതും 1950കളിലെ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെതാണ്. ഇതിനു പുറമെ മലയാളരാജ്യം പത്രവും ഉണ്ടായിരുന്നെന്ന് കേൾക്കുന്നു. മലയാളരാജ്യം പ്രസിദ്ധീകരണങ്ങളുടെ വിശദാംശം എവിടെയും ഡോക്കുമെൻ്റ് ചെയ്ത് കാണുന്നില്ല. ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ വിവിധ മലയാളരാജ്യം പ്രസിദ്ധീകരണങ്ങൾ ലഭിക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും എന്ന് കരുതുന്നു.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 81
  • പ്രസിദ്ധീകരണ വർഷം: 1953
  • പ്രസിദ്ധീകരണ തീയതി: 1953 സെപ്റ്റംബർ 28-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1129 കന്നി 12-ാം തീയതി)
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Sree Rama Vilas Press, Quilon 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *