1997 – സമഗ്ര വികസനത്തിനു് ഒരു രൂപരേഖ

1997ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സമഗ്ര വികസനത്തിനു് ഒരു രൂപരേഖ എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1997 - സമഗ്ര വികസനത്തിനു് ഒരു രൂപരേഖ
1997 – സമഗ്ര വികസനത്തിനു് ഒരു രൂപരേഖ

കേരളത്തിൻ്റെ സമഗ്രവികസനം ലക്ഷ്യമാക്കി നൂതനവും ഭാവനാപൂർണ്ണവൂമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പുറത്തിറക്കിയ ലഘുലേഖയാണിത്. വ്യാവസായിക കാർഷിക മേഖലകൾക്ക് മതിയായ പ്രാമുഖ്യം നൽകിക്കൊണ്ടുംസാമൂഹികക്ഷേമ വികസന പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകി കൊണ്ടും1997-98 ലേക്കുള്ള സർക്കാർ നയസമീപനം വ്യക്തമാക്കിക്കൊണ്ട് ഗവർണ്ണർ സുഖ് ദേവ് സിങ്ങ് കാംഗ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ പൂർണ്ണരൂപമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സമഗ്ര വികസനത്തിനു് ഒരു രൂപരേഖ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Government Press, Mannathala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *